Latest NewsKeralaNews

സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കുന്ന ‘വലിയ ബോംബ്’ അഞ്ച് ദിവസത്തിനുള്ളില്‍; നേരിടാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു.

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കുന്ന തരത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വലിയ ബോംബ് വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല. അത് മനസില്‍ കരുതിയാല്‍ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. അവസാനം ചിലത് പറഞ്ഞാല്‍, പിന്നെ അതിന് മറുപടി പറയാന്‍ പറ്റില്ലല്ലോയെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്,” കാസര്‍ഗോഡ് പെരിയയില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

read also:കോവിഡ് രോഗിയായ വയോധികൻ സർക്കാർ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ നുണ പ്രചരിപ്പിച്ചാല്‍ മറുപടി പറയാനാകില്ലെന്നാണ് ചിലര്‍ കരുതുന്നത്. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button