Latest NewsKeralaNattuvarthaNews

പൊതുവേദിയില്‍ വച്ച്‌ സ്ഥാനാര്‍ഥിയുടെ കാല്‍ തൊട്ട് വന്ദിച്ച്‌ പ്രധാനമന്ത്രി; വേദിയും സദസ്സും അമ്പരപ്പിൽ

ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് സംഭവം.

പാലക്കാട്: പൊതുവേദിയില്‍ വച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാല്‍ തൊട്ട് വന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ണാര്‍ക്കാട് സ്ഥാനാര്‍ഥി പി നസീമയുടെ കാൽ തൊട്ടാണ് മോദി വേദിയെയും സദസ്സിനെയും അമ്ബരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കായി എത്തിയ മോദിയുടെ കാല്‍ തൊട്ട് നസീമ വന്ദിച്ചു. ഇതിന് പിന്നാലെയാണ് മോദി തിരിച്ചും ആദരിച്ചത്.

ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് സംഭവം. ഈ വേദിയിലാണ് മോദിയുടെ കാല്‍ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന മോദിയെയും കാണാം. ഈ വീഡിയോ ബിജെപി സൈബര്‍ ഗ്രൂപ്പുകളില്‍ വൈറലാകുകയാണ്. എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന പി നസീമ എന്‍ ഡി‌ എ മുന്നണിയില്‍ മത്സരിക്കുന്ന ഏക മുസ്‍ലിം വനിതയാണ്.

https://fb.watch/4z90e9j3Zn/

shortlink

Related Articles

Post Your Comments

Related Articles


Back to top button