KeralaLatest NewsNews

‘വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല’; ജോയ്സ് ജോര്‍ജിന് താക്കീത് നൽകി മുഖ്യമന്ത്രി

രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്.

തിരുവനന്തപുരം: മുന്‍ എംപി ജോയ്സ്‍ ജോര്‍ജിന് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം.

Read Also: തമിഴ്‌നാട്ടിൽ അധികാരത്തിലെത്താന്‍ പോകുന്നുവെന്നതിന്​ സംശയമൊന്നുമില്ലെന്ന് സ്റ്റാലിൻ

അതേസമയം ജോയ്സിനെ പിന്തുണച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം എം മണി രംഗത്തെത്തി. ജോയ്സ് സ്ത്രീ വിരുദ്ധ പരമാർശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമർശിക്കുക മാത്രമാണുണ്ടായതെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം. കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എം എം മണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button