KeralaLatest NewsNews

ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും കമൽഹാസന് അറിയില്ല; പ്രകാശ് കാരാട്ട്

ന്യൂഡൽഹി : നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ഹാസന് അറിയില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിന് അറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Read Also :  എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശം

തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button