KeralaLatest NewsNews

ബിജെപിയുടെ മുന്നേറ്റം എല്‍ഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ് ; ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഇത്തവണ എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. യുഡിഎഫിന്റെ പ്രവര്‍ത്തനം വളരെ നിര്‍ജ്ജീവമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ മുന്നേറ്റം എല്‍ഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ ഉണ്ടായ ആസൂത്രിതമായ ആക്രമണം ഇതിന് തെളിവാണെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍. പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ ദുരുപയോഗപ്പെടുത്തി വിജയം നേടാനാണ് എല്‍ഡിഎഫ് ശ്രമമെന്നും ശോഭ ആരോപിക്കുന്നു.

Read Also  :  ‘എംഎല്‍എ രാവിലെ ചിന്നക്കടയില്‍ വന്നു നില്‍ക്കാം, എന്നിട്ട് ഓരോരുത്തരെയും കൈവീശി കാണിക്കാം’; വോട്ടർമാരെ കളിയാക്കി മുകേഷ്

തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ ഒന്നു മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍ 14, 76,76,81 എന്നീ വാര്‍ഡുകളും ചേര്‍ന്നതാണ് കഴക്കൂട്ടം മണ്ഡലം. സംസ്ഥാനത്ത് ബിജെപിക്ക് വേരോട്ടമുള്ള അവര്‍ വിജയപ്രതീക്ഷ അധികം വെച്ചുപുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് ഇത്. ഗ്രാമ- നഗര മേഖലകള്‍ ഇടകലര്‍ന്നു കിടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button