Latest NewsNewsIndiaEntertainment

ലഹരിഗുളികകള്‍ കണ്ടെത്തി; ബിഗ്‌ബോസ് താരം അറസ്റ്റില്‍

തന്റെ വീട്ടില്‍നിന്നോ, എയര്‍ പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തസമയത്തോ ലഹരി മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് അജാസ്

മുംബൈ: വീട്ടിൽ നിന്നും ലഹരി ഗുളികകൾ കണ്ടെത്തിയ സംഭവത്തിൽ നടനും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ അജാസ് ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം നടന്റെ മുംബൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരിഗുളികകള്‍ കണ്ടെത്തിയത്.

നടന്റെ വീട്ടില്‍ നിന്നും അല്‍പ്രസോളം (alprazolam) ഗുളികകള്‍ കണ്ടെത്തിയതായി എന്‍.സി.ബി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രണ്ട് കിലോഗ്രാം മെഫിഡ്രോണ്‍ (mephedrone) ലഹരിമരുന്നുകളുമായി പിടിയിലായ ഷദാബ് ഫാറൂഖ് ഷെയ്ഖിന്റെ സംഘത്തില്‍പ്പെട്ട ആളാണെന്നാണ് പുറത്ത് വരുന്ന വിവരം.

read also:ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിക്കുന്നത് കാണാനാണ് കോൺഗ്രസിന് ഇഷ്ടം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

എന്നാൽ തന്റെ വീട്ടില്‍നിന്നോ, എയര്‍ പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തസമയത്തോ ലഹരി മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് അജാസ് പറയുന്നു. ”ലഹരിഗുളികകള്‍ എവിടെനിന്ന് കിട്ടിയെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണം. നാല് ഉറക്കഗുളികകള്‍ മാത്രമാണ് അവര്‍ക്ക് വീട്ടില്‍നിന്ന് കിട്ടിയത്. ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് വിഷാദത്തിലായ ഭാര്യ മരുന്ന് കഴിച്ചിരുന്നു. ആ മരുന്നാണ് അവര്‍ക്ക് കിട്ടിയത്. താന്‍ നിരപരാധിയാണെന്നും” അജാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button