KeralaLatest NewsNews

കോവിഡ് വ്യാപനം : അതീവ ഗുരുതരമായ നിലയിലേക്ക് മാറുകയാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം

കൊറോണ വൈറസിനെ ഏതു രീതിയിലും ഇല്ലാതാക്കിയേ മതിയാകൂ

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രാജ്യത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ മോശം അവസ്ഥയില്‍ നിന്ന് അതീവഗുരുതരമായ നിലയിലേക്ക് മാറുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കൊറോണ വൈറസ് ഇപ്പോഴും സജീവമാണെന്നും നമുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്ന നിമിഷം തന്നെ അത് വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കുകയാണെന്നും വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ ദേശീയ വിദഗ്ധ സമിതി അംഗം ഡോ.വി.കെ പോള്‍ പറഞ്ഞു.

കൊറോണ വൈറസിനെ ഏതു രീതിയിലും ഇല്ലാതാക്കിയേ മതിയാകൂ. രോഗികളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുക, ക്വാറന്റീന്‍, ഐസൊലേഷന്‍ നടപടികള്‍ കര്‍ശനമാക്കുക എന്നീ നടപടികള്‍ സ്വീകരിക്കാതെ വൈറസിനെ ഒഴിവാക്കാന്‍ കഴിയില്ല. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. നിയമ നടപടികള്‍, പിഴ എന്നിവ കര്‍ശനമാക്കണം. ആളുകള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ ആവശ്യത്തിനു പരിശോധനകള്‍ നടത്തുകയോ ആളുകളെ ഐസൊലേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. മഹാരാഷ്ട്രയില്‍ 3.37 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗമുള്ളത്. മരണസംഖ്യ ഫെബ്രുവരിയില്‍ 32 ആയിരുന്നത് ഇപ്പോള്‍ 118 ആയി ഉയര്‍ന്നു. കര്‍ണാടകയും പരിശോധന വര്‍ധിപ്പിക്കണമെന്ന് ഡോ.വി.കെ പോള്‍ പറഞ്ഞു. അതേസമയം ജനിതകവ്യതിയാനം വന്ന വൈറസാണ് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമെന്ന് വാദം അദ്ദേഹം അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button