KeralaLatest NewsNews

വിനോദിനി ഉപയോ​ഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ; കസ്റ്റംസിനെ തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്.വിനോദിനി ഉപയോ​ഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണ്. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

നേരത്തെ സന്തോഷ്​ ഈപ്പൻ ലൈഫ്​ മിഷൻ ഇടപാടിന്​ കോഴയായി നൽകിയ ഐഫോണുകളിലൊന്ന്​ വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ്​ വ്യക്​തമാക്കിയത്​. എന്നാൽ, സന്തോഷ്​ ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകൾ ഒരേ ഹോൾസെയിൽ കടയിൽ നിന്നാണ്​ വാങ്ങിയത്​. വിനോദിനി ഫോൺ വാങ്ങിയത്​ കവടിയാറിലെ കടയിൽ നിന്നും സന്തോഷ്​ ഈപ്പൻ വാങ്ങിയത്​ സ്റ്റാച്യുവിൽ നിന്നുമാണ്​. ഇരു ഫോണുകളും സ്​പെൻസർ ജംങ്​ഷനിലെ ഹോൾസെയിൽ കടയിൽ നിന്നാണ്​ വിതരണം ചെയ്​തത്​.

Read Also  :  കായംകുളത്ത് വോട്ടറെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി; വരണാധികാരിയോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

ഹോൾസെയിൽ കടക്കാരൻ വിവരങ്ങൾ നൽകിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ്​ പ്രശ്​നങ്ങൾക്കിടയാക്കിയതെന്നാണ്​ ക്രൈംബ്രാഞ്ച്​ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button