Latest NewsNewsIndia

പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ. 10 രൂപയാണ് കുറച്ചത്. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില ഡൽഹിയിൽ 809 രൂപയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Read Also : ബിജെപിയ്‌ക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി പോരാടണം ; 15 പാർട്ടികൾക്ക് കത്തയച്ച് മമത ബാനെർജി 

പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽവരും. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊൽക്കത്തയിൽ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ മറ്റിടങ്ങളിലും ആനുപാതികമായി വിലയിൽ കുറവുണ്ടാകും.

കഴിഞ്ഞ വർഷം നവംബർ മുതൽ ക്രൂഡ് ഓയിലിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ലോകവ്യാപകമായി കൊറോണ വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം മാർച്ച് മുതൽ വിലയിൽ കുറവ് ഉണ്ടാകാൻ ആരംഭിച്ചു. ഇതോടെയാണ് പാചകവാതക വിലകുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ക്രൂഡ് ഓയിലിന്റെ വില കുറയുന്നതിന് അനുസരിച്ച് ഇന്ധന വിലയിൽ കുറവ് വരുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് സിലിണ്ടറിന് വർദ്ധിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധിച്ചുവരികയായിരുന്നു. ഇത് രാജ്യത്ത് വൻ തോതിൽ പാചക വാതകമുൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button