KeralaLatest NewsNews

ഇരട്ടവോട്ട് തടയാൻ സത്യവാങ്മൂലം വാങ്ങണം; കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ഇരട്ടവോട്ട് ഹർജി ഹൈക്കോടതി തീർപ്പാക്കി. ഇരട്ടവോട്ടുള്ളവർ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. ഇരട്ട വോട്ടുകളുള്ളവർ ബൂത്തിലെത്തിയാൽ ഫോട്ടോ എടുക്കണമെന്നും സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിർദ്ദേശം നൽകി.

സുഗമമായി വോട്ടെടുപ്പ് നടത്താൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കും. ഇരട്ടവോട്ടുകൾ ഉളളവർ കയ്യിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച മാർഗരേഖ പൂർണമായും ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ എന്നീ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യം ബിഎൽഒമാർ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിംഗ് സമയത്ത് പ്രിസൈഡിംഗ് ഓഫീസർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ രേഖപ്പെടുത്തുകയും ചെയ്യും.

Read Also: കായംകുളത്ത് വോട്ടറെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി; വരണാധികാരിയോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കും. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒന്നിലധികം തിരിച്ചറിയൽ രേഖകളുള്ളവരുടെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഉള്ളത് ഒഴിച്ച് ബാക്കി ഉള്ളവ നശിപ്പിക്കും. ഇരട്ട വോട്ട് തെളിഞ്ഞവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും കൈമാറും.

ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്താൽ മഷി ഉണങ്ങുന്ന വരെ ബൂത്തിൽ തുടരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച മാർഗ നിർദ്ദേശത്തിൽ പറയുന്നു. കമ്മീഷന്റെ ഈ മാർഗരേഖയാണ് കോടതി അംഗീകരിച്ചത്.

Read Also: വരുന്നു ബിഗ്ബസാറിന്റെ മെഗാ വിൽപ്പനക്കിഴിവ്; അറിയാം വിശദാംശങ്ങൾ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button