Latest NewsInternational

ഐഎസ് ഭീകരർ വേഷം മാറി ആഫ്രിക്കയിൽ, 3 വർഷത്തിൽ 2600 ലേറെ പേരെ കൊലപ്പെടുത്തി : റോഡിൽ പോലും തലയറ്റ ജഢങ്ങൾ

പാൽമയും ചുറ്റുമുള്ള പ്രദേശങ്ങളും തമ്മിലുള്ള മൊബൈൽ ബന്ധം പൂർണമായും വിച്ഛേദിച്ചായിരുന്നു 24ന് ഭീകരാക്രമണം. ഖനിമേഖലയായതിനാൽത്തന്നെ സാറ്റലൈറ്റ് ഫോൺ ലഭ്യമായതാണ്

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) വീണ്ടും കരുത്താർജിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്ത്. ഇവർ ഇറാക്ക് വിട്ട് ഇപ്പോൾ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിനെയാണ് ഇപ്പോൾ താവളമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 24 മുതൽ ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ വീണ്ടും ആശങ്കയുടെ നിഴൽ വീഴ്ത്തിയിരിക്കുന്നത്.

2014 ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോൾ മൊസാംബിക്കിലെ പാൽമ നഗരത്തിലേക്കും കടന്നു കയറിയിരിക്കുന്നതെന്ന് ആക്രമണ രീതിയിലെ സാമ്യം ചൂണ്ടിക്കാട്ടി ഗോഡ്ഫ്രെ പറയുന്നു. തന്റെ വാദത്തിനു ശക്തി പകരാൻ നാലു കാര്യങ്ങളാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്:

1) കണ്ണിൽച്ചോരയില്ലാത്ത വിധമെന്ന് ആരും പറഞ്ഞുപോകുന്ന തരത്തിലാണ് പാൽമ നഗരത്തിലെ ആക്രമണം
2) സാധാരണക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കുന്നു
3) ആരെയും കൂസാതെയുള്ള ഭീകരരുടെ പ്രവർത്തനത്തിനു മുൻപില്ലാത്ത വിധം ‘വീര്യം’ കൂടിയിരിക്കുന്നു
4) പ്രദേശവാസികളുടെ ജീവനോ സുരക്ഷയോ വകവയ്ക്കാതെ ക്രൂരമായ ആക്രമണം തുടരുന്നു.

സിറിയയും ഇറാഖും വിട്ട് ഐഎസ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നതിന് വേറെന്തു തെളിവു വേണമെന്നും ഗോഡ്ഫ്രെ ചോദിക്കുന്നു. പാൽമയും ചുറ്റുമുള്ള പ്രദേശങ്ങളും തമ്മിലുള്ള മൊബൈൽ ബന്ധം പൂർണമായും വിച്ഛേദിച്ചായിരുന്നു 24ന് ഭീകരാക്രമണം. ഖനിമേഖലയായതിനാൽത്തന്നെ സാറ്റലൈറ്റ് ഫോൺ ലഭ്യമായതാണ് അൽപമെങ്കിലും ആശ്വാസമായത്.

വാഹനങ്ങളിൽ എകെ 47 റൈഫിളുകളും അത്യാധുനിക മെഷീൻ ഗണ്ണുകളും മോർട്ടാറുകളുമായി എത്തിയ ഐഎസ് ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം ആക്രമിച്ചു. വളരെ കൃത്യമായ പ്ലാനിങ്ങോടെ മൂന്നിടങ്ങളിൽനിന്നാണ് പാൽമയിലേക്ക് ഭീകരർ പ്രവേശിച്ചത്. അതിലൊന്ന് വിമാനത്താവളത്തോടു ചേർന്ന ഭാഗമായിരുന്നു. മറ്റൊന്നു തുറമുഖവും പിന്നൊന്ന് പ്രധാന നഗരവും. പാൽമയിലുള്ളവർ ഒരുതരത്തിലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നത് ഇതിൽനിന്നു വ്യക്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button