KeralaLatest NewsNews

കൊവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് മോദി സർക്കാരാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കൊവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.

കിറ്റിൻ്റെയും സൗജന്യറേഷൻ്റെയും ക്രെഡിറ്റ് അടിച്ചു മാറ്റുകയല്ലാതെ പിണറായി സർക്കാർ കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്? അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് ഒരു വികസനവും നടത്താൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടില്ല. വട്ടിയൂർക്കാവ്,കഴക്കൂട്ടം,നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയെ പോലൊരു കാപട്യക്കാരനെ കേരളം കണ്ടിട്ടില്ല. ഉത്പാദന രംഗത്തും കാർഷിക രംഗത്തും വ്യാവസായിക രംഗത്തും കേരളത്തെ പിന്നോട്ടടിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. പൊതുകടം ഇരട്ടിയാക്കിയത് മാത്രമാണ് ഈ സർക്കാരിൻ്റെ ഏക നേട്ടമെന്നും സുരേന്ദ്രൻ പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി.വി രാജേഷിൻ്റെ പ്രകടനപത്രിക പേരൂർക്കടയിൽ നടന്ന ചടങ്ങിൽ കെ.സുരേന്ദ്രൻ പ്രകാശനം ചെയ്തു. തുടർന്ന് മണ്ണന്തലയിൽ നിന്നും ആരംഭിച്ച കഴക്കൂട്ടം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ്റെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു. നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ പ്രകടനപത്രിക പാച്ചല്ലൂരിൽ പ്രകാശനം ചെയ്ത സുരേന്ദ്രൻ അദ്ദേഹത്തിൻ്റെ റോഡ് ഷോയിലും പങ്കെടുത്തു.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി കൃഷ്ണകുമാറിനൊപ്പം മുട്ടത്തറയിൽ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററിൽ അദ്ദേഹം കോന്നിയിലേക്ക് മടങ്ങി. ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീശൻ, വൈസ്പ്രസിഡൻ്റ് ശിവശങ്കരൻ, യുവമോർച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ അജേഷ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button