KeralaNattuvarthaLatest NewsNews

സി.പി.എമ്മിന്റെ രാജ്യത്തെ ഏക അക്കൗണ്ടും പൂട്ടിക്കും, നേമം ബിജെപിയുടെ കേരളത്തിലേക്കുള്ള ഗേറ്റ് വേ; കെ.സുരേന്ദ്രന്‍

സി.പി.എമ്മിന്റെ രാജ്യത്തെ ഏക അക്കൗണ്ടും പൂട്ടിക്കുമെന്നും, കേരള നിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ ഗേറ്റ് വേ ആണ് നേമം എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.
നേമത്ത് വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ ഇത്തവണ ബി.ജെ.പി ജയിക്കുമെന്നും കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തുകൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.

‘നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയിലും ബംഗാളിലും സി.പി.എമ്മിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തത് ബി.ജെ.പിയാണ്. അവരുടെ രാജ്യത്തെ ഏക അക്കൗണ്ടായ കേരളത്തിലേതും ഞങ്ങള്‍ പൂട്ടിക്കും’. സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button