Latest NewsKeralaNews

ബിജെപിയ്‌ക്ക് ഒരു സീറ്റും കിട്ടാൻ പോകുന്നില്ല, കേരളം ഇടതു മുന്നണി തൂത്തുവാരും; ശിവൻകുട്ടി

തിരുവനന്തപുരം : ബിജെപിയ്‌ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും ഒരു സീറ്റും കിട്ടാൻ പോകുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. കേരളം ഇടതു മുന്നണി തൂത്തുവാരും, അടുക്കളയിലെ വീട്ടമ്മമാർ എൽഡിഎഫിനൊപ്പമാണെന്നും ശിവൻകുട്ടി പറഞ്ഞു. കേരളകൗമുദിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നേമത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൻ ഡി എ ആയിരുന്നു മുഖ്യ എതിരാളി. അതിനപ്പുറം മറ്റ് അത്ഭുതങ്ങളൊന്നും നേമത്ത് സംഭവിച്ചിട്ടില്ല. മുരളീധരൻ മത്സരിക്കാൻ വന്നത് എൽഡിഎഫിന് നേട്ടമാണോ കോട്ടമാണോയെന്ന് പറയുന്നില്ല. മുരളീധരൻ മത്സരിക്കാൻ വന്നതോട് കൂടി നേമത്ത് യഥാർത്ഥ കോൺഗ്രസുകാർ എത്രയുണ്ടെന്ന് മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

Read Also  :  മേഗന്റെ അവകാശവാദം തള്ളി കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്; ഒടുവിൽ മലക്കം മറിഞ്ഞ് മേഗനും

കുമ്മനം നേമത്തെ ഗുജറാത്തെന്ന് വിശേഷിപ്പിച്ചത് വികസന പ്രവർത്തനങ്ങളുടെ പേരിലല്ല. ഗുജറാത്തിൽ കലാപം നടന്നതു പോലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു പ്രസ്ഥാനമായി ബിജെപി മാറുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. കഴിഞ്ഞ അഞ്ച് വർഷകാലമായി നേമത്ത് വികസനമൊന്നും നടന്നിട്ടില്ല. വികസന പ്രവർത്തനങ്ങൾളിൽ 140ആം സ്ഥാനത്താണ് നേമമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വോട്ട് ചോദിച്ച് അഞ്ച് വർഷം മുമ്പ് കണ്ടതല്ലാതെ നേമത്തെ ജനങ്ങൾ പിന്നീട് രാജഗോപാലിനെ കണ്ടിട്ടില്ല. രാജഗോപാൽ നേമത്ത് കൊണ്ടുവന്നത് അദൃശ്യമായ കേന്ദ്ര പദ്ധതികളാണ്. പറച്ചിൽ അല്ലാതെ ഒന്നും നടന്നിട്ടില്ല എന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button