NattuvarthaLatest NewsNews

വിദ്യാർഥി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട; മാതാവിന്റെ വീട്ടിലെത്തിയ വിദ്യാർഥി മീനച്ചിലാറ്റിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയുണ്ടായി. ഇടക്കുന്നം മഠത്തിപ്പറമ്പിൽ ഫൈസലിന്റെ മകൻ ആദിൽ (14) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ഈലക്കയത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. അമ്മയുടെ വീട്ടിലെത്തിയ ആദിൽ 3 കുട്ടികൾക്കൊപ്പമാണ് ആറ്റിൽ നീന്താനെത്തിയത്. നീന്തുന്നതിനിടെ ക്ഷീണിതനായ ആദിൽ വെള്ളത്തിൽ താഴ്ന്നു പോകുകയായിരുന്നു ഉണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം നന്മക്കൂട്ടവും ചേർന്നാണ് ആദിലിനെ കരയ്‌ക്കെടുത്തു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ 9ാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ് : ശാസ്താംകുന്നേൽ റാഹത്ത്. സഹോദരി: ആദില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button