CinemaLatest NewsNewsEntertainmentKollywood

‘ദളപതി 65’; വിജയ് നായകനാകുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 65’. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. രണ്ട് ദിവസം മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ നാളെ ആരംഭിക്കും. ഇതൊരു ഗാനചിത്രീകരണം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പിന് ശേഷം സംഘം ചിത്രീകരണത്തിനായി റഷ്യയിലേക്ക് പോകും. പ്രധാന ഷെഡ്യൂളിന്‍റെ ചിത്രീകരണം അവിടെയാണ്. പൂജ ഹെഗ്‍ഡെയാണ് നായിക. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലായതിനാല്‍ പൂജയ്ക്ക് ഇന്നത്തെ ചടങ്ങുകള്‍ക്ക് എത്താനായില്ല.’ദളപതി 65′ ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button