Latest NewsNewsIndia

ബി.ജെ.പി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

വ്യാഴാഴ്​ച രാവിലെ തൂങ്ങിമരിച്ചനിലയിലാണ് വീട്ടില്‍​ മൃതദേഹം കണ്ടെത്തിയത്​.

​​കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ബംഗാൾ. നന്ദിഗ്രാമില്‍ രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ പുരോഗമിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍.

ബി.ജെ.പി പ്രവര്‍ത്തകനായ ഉദയ്​ ദുബെയെയാണ്​ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ബേകുട്ടിയ പ്രദേശത്തെ വീട്ടില്‍ വ്യാഴാഴ്​ച രാവിലെ തൂങ്ങിമരിച്ചനിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

read also:‘വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാണോ’?; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി

തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരില്‍നിന്ന്​ ദുബെ ഭീഷണി നേരിട്ടിരുന്നതായി ബി.ജെ.പി ആരോപിച്ചു. നന്ദിഗ്രാമിലെ ബി.ജെ.പി സ്​ഥാനാര്‍ഥിയായ സുവേന്ദു അധികാരിക്കായി വോട്ട്​ ചോദിച്ച്‌​ മാര്‍ച്ച്‌​ 30നു സിനിമതാരം മിഥുന്‍ ചക്രബര്‍ത്തി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റോഡ്​ ഷോയില്‍ ഉദയ്​ ദുബെയും പങ്കെടുത്തിരുന്നു. ഇതിന്റെ പേരിൽ തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button