KeralaNattuvarthaLatest NewsNews

അവസാന ലാപ്പിൽ കോന്നി ആർക്കൊപ്പം? ബി.ജെ.പി ക്ക് പ്രതീക്ഷയേകി കണക്കുകൾ

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ പൊടിപാറും പോരാട്ടമാണ് ഇത്തവണയുണ്ടാകുക.
സാമൂഹ്യ പെൻഷനും കിറ്റും അടക്കം വികസന നേട്ടങ്ങളാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്
പ്രചരണവിഷയങ്ങൾ. ശബരിമലയും സ്വര്‍ണക്കടത്തും, അഴിമതികളും, മറ്റ് പ്രാദേശിക വിഷയങ്ങളും യു.ഡി.എഫും എന്‍.ഡി.എയും പ്രചരണ ആയുധമാക്കുന്നു.

ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തന മികവുകൊണ്ട് മണ്ഡലത്തില്‍ ജനപ്രിയനാകാന്‍ എം.എല്‍.എയ്ക്ക് കഴിഞ്ഞെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ജനീഷ്‌കുമാറിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നും സി.പി.എം കരുതുന്നു. എന്നാൽ തുടർന്ന് വന്ന പദ്ധതികൾ സ്വന്തം പേരിലേക്ക് മാറ്റി എടുക്കുകയാണ് എം.എൽ.എ ചെയ്തതെന്നാണ് ആക്ഷേപം. കൊട്ടിഘോഷിച്ച കോന്നി മെഡിക്കൽ കോളേജ് അനാഥമായി കിടക്കുന്ന വാർത്ത സോഷ്യൽ മീഡിയകളിൽ വൻ പ്രചാരമായിരുന്നു. മെഡിക്കൽ കോളേജിൽ ന്പിനാവാതിൽ നിയമനം നടത്താൻ ശ്രമിച്ചതായുള്ള വാർത്തകളും പരക്കുന്നുണ്ട്.

ജോസ് കെ മാണി ‘കുലംകുത്തി’; പാലായിൽ വ്യാപകമായി സി.പി.എം പോസ്റ്റര്‍ പ്രതിഷേധം

അടൂര്‍ പ്രകാശിന്റെ നോമിനിയായ റോബിന്‍പീറ്ററാണ് കോന്നിയില്‍ യു.ഡി.എഫിന്റെ സ്ഥാനാർഥി. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും റോബിന്‍ പീറ്ററിന് അനുകൂലമാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ, റോബിന്‍പീറ്ററിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കോന്നിയില്‍ യു.ഡി.ഫിന് വിനയാകുമെന്നാണ് കണക്കുകൂട്ടൽ. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ ഡി.സി.സി. അംഗം മോഹൻരാജ് ഇടഞ്ഞുനിൽക്കുന്നതാണ് കോന്നിയിലെ യു.ഡി.എഫിന്റെ പ്രധാന പ്രശ്നം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് കോന്നി. ഓരോ തവണയും വര്‍ധിച്ചുവരുന്ന വൻ വോട്ട് വിഹിതമാണ് ബി.ജെ.പിയുടെ മണ്ഡലത്തിലുള്ള പ്രതീക്ഷ. 2011-ല്‍ വെറും 5994 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. 2016-ല്‍ ഇത് 16713 ആയി. 2019-ലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് 39786 ആയി ഉയര്‍ന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ. സുരേന്ദ്രൻ വിശ്വാസികൾക്കൊപ്പം നിന്ന് സമരത്തിന് നെടുനായകത്വം വഹിച്ചത് വിശ്വാസി സമൂഹത്തിന്റെ വോട്ടിൽ വര്ധനയുണ്ടാക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ശബരിമല വിഷയം മണ്ഡലത്തില്‍ സജീവ പ്രചരണവിഷയവുമാണ്. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള സ്ത്രീ പങ്കാളിത്തവും ഇതാണ് വ്യക്തമാക്കുന്നത്. അതോടൊപ്പം ബി.ഡി.ജെ.എസിന് നിർണ്ണയക സ്വാധീനവും പ്രധാനമാകും

രണ്ടായിരത്തി ഒന്നിൽ കൊലീബി സഖ്യത്തിനായി കുഞ്ഞാലിക്കുട്ടിയും മാണിയും ചർച്ചയ്‌ക്കെത്തി; സി.കെ. പദ്മനാഭൻ

2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ 46506 വോട്ടാണ് കെ.സുരേന്ദ്രന് കോന്നിയില്‍നിന്ന് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായി വെറും 440 വോട്ടിന്റെ വ്യത്യാസമാണ് അന്ന് ബി.ജെ.പിക്കുണ്ടായിരുന്നത്. ഈ കണക്കുകളാണ് കോന്നി കൂടെപ്പോരുമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button