Latest NewsNewsIndia

നന്ദിഗ്രാമില്‍ മമതയ്ക്ക് പരാജയമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മമത രണ്ടാമതൊരു സീറ്റില്‍ മത്സരിച്ചേക്കുമെന്ന് നരേന്ദ്രമോദിയുടെ പരിഹാസം. ഇപ്പോള്‍ മത്സരിക്കുന്ന നന്ദിഗ്രാമില്‍ തോല്‍ക്കുമെന്നുറപ്പുള്ളതിനാല്‍ ഇനി മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുന്നതാണ് മമതയ്ക്ക് നല്ലതെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു മോദിയുടെ ഈ പരാമര്‍ശം. ഉലുബേറിയയില്‍   തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

Read Also : ആര്‍ എസ് എസ് വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കുമെന്ന ഉറപ്പുമായി എസ് ഡി പി ഐ

എന്നാല്‍ മമത വേറെ സീറ്റില്‍ മത്സരിക്കില്ലെന്ന് തൃണമൂല്‍ വ്യക്തമാക്കി. ‘രണ്ടാമത് ഒരു സീറ്റില്‍ നിന്നും മത്സരിക്കുന്ന പ്രശ്നമുദിക്കുന്നതേയില്ല,’ തൃണമൂല്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. അതേസമയം, മിഡ്നാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ മരണമടഞ്ഞിരുന്നു. പ്രശ്‌നത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടത്തെ പോളിംഗ് സ്റ്റേഷനില്‍ കൂടുതല്‍ കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button