COVID 19Latest NewsNewsGulfOman

കുടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഒമാൻ

മസ്‍കത്ത്: കൊറോണ വൈറസ് രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഒമാൻ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഏപ്രിൽ നാല് ഞായറാഴ്ച മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് ഒമാൻ സുപ്രിം കമ്മിറ്റി നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.

ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. അതാതു സർക്കാർ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവികൾക്ക് ജീവനക്കാരുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാമെന്നും അറിയിപ്പിൽ പറയുകയുണ്ടായി. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിലച്ചുപോകരുതെന്നും ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഏപ്രിൽ ഒന്ന് മുതൽ ഒമാനിലെ എല്ലാ കായിക പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുവാനും സുപ്രിം കമ്മറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button