KeralaLatest NewsNewsEntertainment

‘പെരുമ്പാവൂര്‍ പെരുമ’ വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ച് മോഹന്‍ലാല്‍

അര്‍ജുന്‍ അജിത്താണ് ഒന്നാം സമ്മാനമായ ഒരുലക്ഷം രൂപയുടെ സ്വര്‍ണനാണയത്തിന് അര്‍ഹനായത്.

കൊച്ചി: പെരുമ്പാവൂരിന്റെ ചരിത്രം, പ്രകൃതിഭംഗി, പ്രമുഖവ്യക്തികള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് ‘പെരുമ്പാവൂര്‍ പെരുമ’ എന്ന ആശയത്തിൽ അബുദാബി-പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സരത്തിലെ വിജയികള്‍ക്ക് അവാർഡ് വിതരണം ചെയ്ത് മോഹന്‍ലാല്‍. കൊച്ചിന്‍ നവോദയയില്‍ നടന്ന ചടങ്ങില്‍ ആന്റണി പെരുമ്പാവൂര്‍, മമ്മി സെഞ്ച്വറി, വിനു (നക്ഷത്ര ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്), സമദ് (അഡോണ്‍ പാലസ്), എല്‍ദോസ്, ഷിഹാബ് (വര്‍ഷ പ്ലാസ്റ്റിക്‌സ്), ശരത്, ശ്രുതി (ഗ്ലിറ്റ്‌സ് ആന്റ് ഗ്ലിറ്ററതി), ജോര്‍ജ് (പവിഴം റൈസ്) എന്നിവര്‍ പങ്കെടുത്തു.

അര്‍ജുന്‍ അജിത്താണ് ഒന്നാം സമ്മാനമായ ഒരുലക്ഷം രൂപയുടെ സ്വര്‍ണനാണയത്തിന് അര്‍ഹനായത്.

രണ്ടാം സമ്മാനമായ 50,000 രൂപയുടെ സ്വര്‍ണനാണയത്തിന് ജ്യുവല്‍ ബേബി അര്‍ഹയായി.

മൂന്നാം സമ്മാനമായ 25,000 രൂപയുടെ സ്വര്‍ണനാണയത്തിന് ജഗദീഷ്.ജെ.നായര്‍ അര്‍ഹനായി.

പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ എം.ഡി.സുകുമാരന്‍, നടന്‍ കലാഭവന്‍ നവാസ്, ഗായത്രി പദ്മനാഭന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഫേസ്ബുക്ക് പേജിലൂടെ യു.എ.ഇയില്‍ നിന്നും പ്രസിഡന്റ് നസീര്‍ പെരുമ്പാവൂര്‍, സെക്രട്ടറി സജോ ജോസഫ്, കണ്‍വീനര്‍ അപര്‍ണ സന്തോഷ്, ജോയിന്‍സെക്രട്ടറി ജോമി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button