Latest NewsKeralaNews

അഴിക്കുന്തോറും കുരുക്കുകള്‍ മുറുകുന്നു; സ്പീക്കര്‍‍ക്കും വിനോദിനി‍ക്കും അറസ്റ്റ് വാറന്റ്? കസ്റ്റംസ് കോടതിയിലേക്ക്

''ആസൂത്രിതമായ നിസ്സഹകരണം'' എന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയെ സമീപിക്കും.

കൊച്ചി: സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ നിർണായക വഴിത്തിരിവിലേക്ക്. കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരെ അറസ്റ്റ് വാറന്റിന് കസ്റ്റംസ് കോടതിയെ സമീപിക്കും. മൂന്നു വട്ടമാണ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. ശ്രീരാമകൃഷ്ണനോട് ഏപ്രില്‍ 8ന് ഹാജരാകാനാണ് ആ വശ്യപ്പെട്ടിരിക്കുന്നത്. ബോധപൂര്‍വം അന്വേഷണ ഏജന്‍സിയോട് സഹകരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്.

Read Also: വാഹനം പൊളിക്കാനും രജിസ്​ട്രേഷന്‍ ചെയ്യണം ; ഫി​റ്റ്‌​ന​സ് പു​തു​ക്ക​ല്‍ പ​രി​ശോ​ധ​ന ഫീ​സു​ക​ള്‍ കുത്തനെ ഉയർത്തും

കേസില്‍ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടു തവണ അസൗകര്യം അറിയിച്ചു. മാര്‍ച്ച്‌ 23ന് ഹാജരാകാനുള്ള മൂന്നാം നോട്ടീസിലും ഹാജരായിട്ടില്ല. കസ്റ്റംസ് കോടതിയെ സമീപിച്ച്‌ വാറന്റ് വാങ്ങി അറസ്റ്റ് ചെയ്യും. വരുന്ന നാലു ദിവസങ്ങളില്‍ കോടതി അവധിയാണ്. അതിനു ശേഷമാകും വാറന്റിനുള്ള ശ്രമം. ശ്രീരാമകൃഷ്ണന്‍, ഡോളര്‍ കടത്തിലെ പ്രതിയെന്നാണ് സംശയം. പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് പി.എസ് എന്നിവരുടെ മൊഴികളില്‍ സ്പീക്കറുടെ പങ്കിനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്. ഇതു വിശദീകരിക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് പറഞ്ഞ് ആദ്യം ഒഴിവായി. വീണ്ടും നോട്ടീസ് നല്‍കിയത് തള്ളിയാല്‍ ”ആസൂത്രിതമായ നിസ്സഹകരണം” എന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയെ സമീപിക്കും. പാസ്‌പോര്‍ട്ടും വിദേശ യാത്രാ ശീലവുമുള്ളതിനാല്‍ സ്പീക്കര്‍ നാടുവിടാനിടയുണ്ടെന്ന കാരണം മതിയാകും അറസ്റ്റിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button