Latest NewsKeralaNewsIndia

വാഹനം പൊളിക്കാനും രജിസ്​ട്രേഷന്‍ ചെയ്യണം ; ഫി​റ്റ്‌​ന​സ് പു​തു​ക്ക​ല്‍ പ​രി​ശോ​ധ​ന ഫീ​സു​ക​ള്‍ കുത്തനെ ഉയർത്തും

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച വാ​ഹ​നം പൊ​ളി​ക്ക​ല്‍ ന​യ​ത്തി​ന് ചു​വ​ടു​പി​ടി​ച്ചാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ന​യം അ​നു​സ​രി​ച്ച്‌ 20 വ​ര്‍ഷ​ത്തി​ല്‍ അ​ധി​കം പ​ഴ​ക്ക​മു​ള്ള സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും 15 വ​ര്‍ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​മാ​ണ് പൊ​ളി​ക്കേ​ണ്ടി​വ​രു​ക.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും

20 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള 51 ല​ക്ഷം മോ​ട്ടോ​ര്‍​വാ​ഹ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തു​ണ്ടെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്. പൊ​ളി​ക്ക​ല്‍​മേ​ഖ​ല കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ര്‍​ഗ​മാ​ണെ​ന്ന​താ​ണ്​ കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ ക​ണ്ണ്. പ​ഴ​യ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തോ​ടെ സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ വ​ര്‍​ധി​ക്കും.

സ്വ​കാ​ര്യ​ കമ്പനികൾ , സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ന്​ വേ​ണ്ടി അ​പേ​ക്ഷ ന​ല്‍​കാ​മെ​ന്നാ​ണ്​​ ക​ര​ട്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്ന​ത്. രജിസ്ട്രേഷന് പുറമെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ര്‍ഡ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​നു​മ​തി നേ​ട​ണം. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​ന്​ ഫി​റ്റ്‌​ന​സ് പു​തു​ക്ക​ല്‍-​പ​രി​ശോ​ധ​ന ഫീ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍ത്താ​നും നീ​ക്ക​മു​ണ്ട്.

15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കാ​റിന്റെ ഫി​റ്റ്​​ന​സ്​ ഫീ​സ്​ 600 ല്‍ ​നി​ന്ന്​ 5000 രൂ​പ​യാ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ 300 രൂ​പ​യി​ല്‍ നി​ന്ന്​ 1000 രൂ​പ​യാ​ക്കാ​നു​മാ​ണ്​ നീ​ക്കം. ര​ജി​സ്​​ട്രേ​ഷ​ന്‍ പു​തു​ക്കി​യി​​ല്ലെ​ങ്കി​ല്‍ മാ​സം​തോ​റും ക​ന​ത്ത പി​ഴ​യു​മു​ണ്ടാ​കും. ഇ​ത്ത​ര​ത്തി​ല്‍ പ​ല​വ​ഴി​ക്ക്​ ഉ​ട​മ​ക​ളെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി പൊ​ളി​ക്ക​ലി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നാ​കും ശ്ര​മ​ങ്ങ​ള്‍. സം​സ്ഥാ​ന​ത്തും വാ​ഹ​നം പൊ​ളി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ണ്ടാ​വു​ക. കേ​ര​ള​ത്തി​ല്‍ കാ​ല​പ​രി​ധി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ 60 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്. തൊ​ട്ട്​ പി​ന്നി​ല്‍ കാ​റു​ക​ളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button