KeralaLatest NewsNews

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ്

കൊച്ചി : കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടോണി ചമ്മിണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

താനുമായി അടുത്ത് ഇടപഴകിയവർ ജാഗ്രത പുലർത്തണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ടോണി ചമ്മിണിയുമായി അടുത്ത് ഇടപഴകിയിരുന്നു.

Read Also: സ്വർണ്ണവിലയിൽ വൻ വർധന; ഇന്നത്തെ സ്വർണ്ണനിരക്കുകൾ അറിയാം

ടോണി ചമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട സഹോദരി സഹോദരരെ
യൂഡിഎഫ് പ്രവർത്തകരെ,

ഞാൻ കോവിഡു പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലൊ…?
എന്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്നഭ്യർത്ഥിക്കുന്നു.
എന്റെ അസാന്നിധ്യത്തിലും നിങ്ങൾ കൂടുതൽ ശക്തിയോടെ , ഏക മനസ്സോടെ പ്രവർത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്.
ഈ ഘട്ടവും നാം തരണം ചെയ്യും.
ദൈവം നമ്മളെ സഹായിക്കട്ടെ

സ്‌നേഹത്തോടെ
ടോണി ചമ്മിണി

Read Also: കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് രാജ്യം; മൂന്നാം ഘട്ട വാക്‌സിനേഷന് തുടക്കം കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button