Latest NewsKeralaNews

ജനങ്ങളില്‍ ആവേശം ഉണര്‍ത്തി യോഗിജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ആശങ്കയില്‍ ഇടത്-വലത് മുന്നണികള്‍

ഇത്തവണ ബി.ജെ.പിയ്ക്ക് കൂടുതല്‍ സീറ്റുകള്‍

ആലപ്പുഴ: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വലിയ സ്വീകരണമായിരുന്നു എല്ലായിടത്തു നിന്നും ലഭിച്ചത്. അദ്ദേഹത്തെ കണ്ടപ്പോള്‍ യോഗിജി എന്ന് ജനങ്ങള്‍ ആര്‍ത്തുവിളിക്കുകയായിരുന്നു. കേരളത്തെ ഇളക്കിമറിച്ചായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചരണം. ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ചാണ് അദ്ദേഹം കേരളത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടത് .

Read Also : കാശ്മീര്‍ വിഷയം, ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പം :നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ശരിയെന്ന് സൗദിയും യു.എസും

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവര്‍ക്ക് വളരാന്‍ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘കേരളത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വികസനം അല്ല മുഖ്യം. ഇരു മുന്നണികള്‍ക്കും ഭിന്നിപ്പ് , കൊള്ള എന്നിവയിലാണ് ശ്രദ്ധ നല്‍കുന്നത്. സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഷ്ടക്കാര്‍ക്ക് തൊഴില്‍ നല്‍കുകയാണ്. പാര്‍ട്ടി ആഭിമുഖ്യം നോക്കി ആണ് തൊഴില്‍ നല്‍കുന്നത്. കേരളത്തില്‍ പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ കടത്തില്‍ ഉള്‍പ്പെട്ടത് ഏറെ ലജ്ജാകരമാണ്. സര്‍ക്കാര്‍ കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചെന്നും’ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രം മികച്ച പ്രവര്‍ത്തനം നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം എത്തിച്ചു. ആത്മാ നിര്‍ഭര്‍ ഭാരത് പോലെ നിരവധി പദ്ധതികള്‍ അതിന് ഉദാഹരണമാണ്. കശ്മീരില്‍ ഭീകര വാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോദി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ്. കൊറോണയെ നെരിടുന്നതിലും കേരള മുഖ്യമന്ത്രി പരാജയപ്പെട്ടു. കേരളം കേന്ദ്ര പദ്ധതികള്‍ പേരു മാറ്റി നടപ്പിലാക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കള്ളത്തരത്തിന് കുട്ട് നില്‍ക്കുകയാണ്. നിങ്ങള്‍ക്ക് വികസനവും സമാധാനവും ഉറപ്പ് വരുത്തുന്നതിന് ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, അദ്ദേഹം പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തത്തെ കണ്ട് ഇടത്-വലത് മുന്നണികള്‍ ഒരുപോലെ ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button