KeralaLatest NewsNews

ഞാൻ ജയിക്കും, കേരളത്തിൽ ബിജെപി 40 സീറ്റ്​ നേടും, ചിലപ്പോൾ 75 വരെയാകാം- ഇ. ശ്രീധരൻ

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിങ്​മേക്കറുടെ റോൾ ഏറ്റെടുക്കുകയോ ചെയ്യുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരൻ. ”ഞാൻ തീർച്ചയായും വിജയിക്കും. ബി.ജെ.പി ഏറ്റവും ചുരുങ്ങിയത്​ 40 സീറ്റെങ്കിലും സ്വന്തമാക്കും. അത്​ 75 വരെയെത്താം”- ഇംഗ്ലീഷ്​ പത്രം ടെല​ഗ്രാഫിന്​ നൽകിയ അഭിമുഖത്തിലാണ് ഇ. ശ്രീധരൻ ഇക്കാര്യം പറഞ്ഞത്.

”അധികാരം പിടിക്കാൻ ബി.ജെ.പിക്ക്​ ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്​. അതില്ലെങ്കിൽ കിങ്​മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന്​ ബി.ജെ.പി തീരുമാനിക്കും. അത്രക്ക്​ വലിയതോതിലുള്ള കൂറുമാറ്റമാണ്​ ബി.ജെ.പിയിലേക്ക്​. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്​തമാണിപ്പോൾ. ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്​തിയും കഴിവും പെരുമയുമുള്ള എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്​”. ശ്രീധരൻ പറഞ്ഞു.

Read Also  :ഡീസലും പെട്രോളും ഇനി ആവശ്യക്കാരുടെ അടുത്തേക്ക് എത്തും; മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു

മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്​ അത്​ പാർട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന്​ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button