Latest NewsNewsIndia

കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അതീവജാഗ്രതാ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശം. മൂന്നാം ഘട്ട വാക്‌സിനേഷന്‍ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കണം, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കായി കൂടുതല്‍ സജ്ജമാക്കണം, ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉറപ്പ് വരുത്തണം, കോവിഡ് നിയന്ത്രണ പ്രവര്‍ത്തനം വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കണം തുടങ്ങിയവയാണ് കേന്ദ്ര നിര്‍ദ്ദേശം. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

Read Also : ഇടതിനും വലതിനും അധികാരഭ്രമം, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നു : നരേന്ദ്ര മോദി

അതേസമയം രാജ്യത്ത് ഏപ്രില്‍ 15 നും 20 നും ഇടയില്‍ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് കാന്‍പൂര്‍ ഐഐടി വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് അതിവേഗത്തില്‍ കോവിഡ് വ്യാപനം കുറയും. മേയ് മാസം അവസാനത്തോടെ കോവിഡ് കേസുകള്‍ കുത്തനെ കുറയുമെന്നും മനീന്ദ്ര അഗര്‍വാള്‍ പറയുന്നു. നിലവില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇത് കൂടിയും കുറഞ്ഞുമിരിക്കാം.

ഒന്നാം കോവിഡ് തരംഗത്തിനിടെ, 2020 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് പ്രവചിച്ചിരുന്നു. ഫെബ്രുവരിയോടെ കേസുകള്‍ കുത്തനെ താഴുമെന്നായിരുന്നു പ്രവചനം. ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകൂട്ടല്‍ ശരിവെയ്ക്കുന്നതാണ് പിന്നീട് പുറത്തുവന്ന കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button