Latest NewsNews

ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം : നിയമസഭാ തിര‌ഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മണ്ഡലം നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് എന്‍.ഡി.എയുടെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരവും എത്തിയത്. ചില സര്‍വേകളില്‍ കൃഷ്ണകുമാറിന് വിജയസാദ്ധ്യതയും പ്രവചിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും പുറത്തും ശക്തമായ പ്രചാരണമാണ് കൃഷ്ണകുമാര്‍ നടത്തുന്നത്. എന്നാല്‍ ഇതില്‍ തന്റെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് അദ്ദേഹം കുറിച്ചു.

Also Read:പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്ന്റെ പൂർണ്ണരൂപം

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button