KeralaLatest NewsNews

കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചു, അതിവേഗ വ്യാപനം : മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also : സി.പി.ഐയെക്കുറിച്ച് അറിയാൻ ഗണേഷ് കുമാർ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ചോദിക്കണം; എൽ.ഡി.എഫ് യോഗത്തിൽ വാക്കേറ്റം

മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതിനാലും, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് കാണാത്തതിനാലും നമ്മള്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്. മാത്രമല്ല, നമ്മുടെ നാട്ടില്‍ രോഗബാധിതരാകാത്ത ആളുകള്‍ ധാരാളമുള്ളതിനാല്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

അടുത്ത തരംഗം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നത് നമ്മുടെ സംസ്ഥാനത്താണ്. രോഗവ്യാപനം ഇനിയും കൂടുന്നതിനു മുന്‍പ് പരമാവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് ആശങ്ക പരത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യചത്തില്‍ കോവിഡിന്റെ രണ്ടാം തരംഗ സാധ്യത തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button