KeralaLatest NewsNews

കൊട്ടിക്കലാശത്തിന് ഇളക്കി മറിച്ചുള്ള പ്രചരണത്തിന് പ്രിയങ്ക എത്തുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

ന്യൂഡല്‍ഹി: കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ ഒഴിവാക്കിയത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നിരീക്ഷണത്തിലായത്.

Read Also : ഐശ്വര്യയാത്രയുടെ പ്രതികരണത്തില്‍ നിന്നും കേരള ജനത മാറ്റം ആഗ്രഹിക്കുന്നതായി തിരിച്ചറിഞ്ഞു ; താരിഖ്​ അന്‍വര്‍

ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്താനിരുന്നത്. നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രചാരണ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മുമ്പ് കേരളത്തിലെത്തിയപ്പോള്‍ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ പ്രിയങ്ക എത്താത്തതില്‍ മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിലെത്തുമെന്ന് പ്രിയങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് അസമിലും നാളെ തമിഴ്നാട്ടിലും 4 ന് കേരളത്തിലുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പര്യടനം. മൂന്ന് ദിവസത്തെ പരിപാടികളും റദ്ദാക്കി. ഇക്കാര്യത്തില്‍ ക്ഷമചോദിച്ചും ആശംസ നേര്‍ന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വീഡിയോ സന്ദേശം പുറത്തിറക്കി.

അതേസമയം ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് പകരം നാളെ രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തുമെന്ന് അറിയിച്ചുണ്ട്. രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍. പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത പിന്മാറ്റം കോണ്‍ഗ്രസിന് ക്ഷീണമാകും.

വയനാട് മണ്ഡലത്തില്‍ അടക്കം പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോ അടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരുന്നു. പ്രിയങ്ക വരില്ലെന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button