Latest NewsNewsInternationalCrime

തീവ്രവാദ സംഘടനകളെ പിന്തുണച്ചു സംസാരിച്ചു; മസ്​ജിദുല്‍ ഹറാമില്‍ ആയുധധാരി പിടിയില്‍

ഇയാളെ സുരക്ഷാ സേന പിടികൂടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മക്ക: മസ്​ജിദുല്‍ ഹറാമില്‍ ആയുധവുമായെത്തിയ ഒരാള്‍ പിടിയില്‍. ചൊവ്വാഴ്​ച യാണ് സംഭവം. അസ്​ര്‍ നമസ്​കാരത്തിനു ശേഷം ഹറമിന്‍റെ ഒന്നാം നിലയില്‍ ആയുധം ധരിച്ച ഒരാള്‍ തീവ്രവാദ സംഘടനകളെ പിന്തുണച്ച്‌​ സംസാരിച്ചു കൊണ്ടിരിക്കുന്നത്​ ശ്രദ്ധയില്‍പ്പെട്ട ഹറം സുരക്ഷ സേനയാണ് ഇയാളെ പിടികൂടിയത്.

read also:അത്യപൂര്‍വമായ രക്തം കട്ടപിടിക്കുന്ന രോഗം കൂടുന്നു; ആസ്ട്ര സെനെക്ക വാക്‌സിന്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

മക്ക മേഖല സുരക്ഷ വക്താവാണ്​ ഇക്കാര്യം സ്ഥിരീകരിച്ചു. കസ്​റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായും പൊലീസ്​ വക്താവ്​ പറഞ്ഞു. ഇയാളെ സുരക്ഷാ സേന പിടികൂടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button