COVID 19Latest NewsNewsIndia

സമയം കഴിഞ്ഞു ; ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​നി കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇല്ല

ന്യൂ​ഡ​ല്‍​ഹി: മു​ന്‍​നി​ര ​പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​നി കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കി​ല്ല. മ​റ്റ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​ണി​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read Also : തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കോടികളുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി  

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് എ​ടു​ക്കാ​ന്‍ മ​തി​യാ​യ സ​മ​യം ല​ഭി​ച്ചെ​ന്നും ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കാ​യി​രു​ന്നു ആ​ദ്യ മു​ന്‍​ഗ​ണ​ന​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള ചി​ല​ര്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പേ​ര് ചേ​ര്‍​ക്കു​ന്ന​താ​യും വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്-​കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ കോ​വി​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ വാ​ക്സി​നേ​ഷ​ന്‍ എ​ത്ര​യും വേ​ഗം ഉ​റ​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ജ​നു​വ​രി​യി​ല്‍ രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍, ചി​ല ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രു അ​വ​സ​രം ല​ഭി​ക്കി​ല്ലെ​ന്നും കു​ത്തി​വ​യ്പ് ന​ട​ത്താ​നും അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍ തു​ട​ങ്ങി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി​രു​ന്നു വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ല്‍ പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button