COVID 19Latest NewsIndiaNews

ഡിഎംകെ എംപി കനിമൊഴിയ്ക്ക് കോവിഡ്

ചെന്നൈ : ഡിഎംകെ എംപി കനിമൊഴി കരുണാനിധിക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതേത്തുടര്‍ന്ന് കനിമൊഴി കോവിഡ് നിരീക്ഷണത്തില്‍ പോയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കനിമൊഴി സജീവമായിരുന്നു. വോട്ടെടുപ്പ് അടുത്ത വേളയില്‍ കനിമൊഴിയുടെ അസാന്നിധ്യം ഡിഎംകെയ്ക്ക് തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

രാജ്യത്ത് ഇന്നലെ 89,129 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചു.

രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,15,69,241 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 6,58,909 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button