KeralaNattuvarthaLatest NewsNews

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ടയാണ് ഇവിടെയും, തുടർഭരണം വേണമെന്ന് തീവ്രവലതുപക്ഷം ആഗ്രഹിക്കുന്നു; രാഹുൽ ഈശ്വർ

കേരളത്തിൽ തുടർ ഭരണം വേണമെന്ന് തീവ്ര വലതുപക്ഷം ആഗ്രഹിക്കുന്നുണ്ടെന്നും, കോൺഗ്രസ് മുക്ത ഭാരതം എന്ന അജണ്ട തന്നെയാണ് ഇവിടെയും ഉള്ളതെന്നും രാഹുൽ ഈശ്വർ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകാര്യമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശബരിമല വിഷയത്തില്‍ പ്രത്യേക താല്‍പ്പര്യമുണ്ട്. അതുകൊണ്ടുതന്നെ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ല എന്നാണ് വിശ്വാസികള്‍ കരുതുന്നത് എന്നും രാഹുല്‍ ‘സമയം മലയാളത്തിന്’ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ അധികാരത്തില്‍ വരണമെന്നാണ് തീവ്ര വലതുപക്ഷക്കാര്‍ ആഗ്രഹിക്കുന്നത്. പിണറായി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പിന്നെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാകും പോരാട്ടമെന്നുമാണ് അവരുടെ കണക്കുകൂട്ടൽ’. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ട തന്നെയാണ് ഇവിടെയും നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു

‘കേരളത്തില്‍ ലൗ ജിഹാദിന് മാത്രമല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏത് നിയമങ്ങള്‍ക്കായാലും ഒരു നിരോധനം വേണം. സങ്കീര്‍ണമായ വിഷയങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് വേണ്ടി ചര്‍ച്ചയാക്കുന്നത് ശരിയല്ല’. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധനനിയമം വളരെ അത്യാവശ്യമാണെന്നും രാഹുല്‍പറഞ്ഞു. വിശ്വാസികള്‍ക്ക് ശബരിമല ആത്മീയ, ദൈവീക വിഷയമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ശബരിമല ഉയര്‍ത്തിക്കൊണ്ടു വരുന്നതിനോട് യോജിപ്പില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button