KeralaLatest NewsNews

ചർച്ചയ്ക്കിടെ തോക്കെടുത്ത് രാഹുല്‍ ഈശ്വർ, ഒർജിനല്‍? – ചാനലിന് ഉത്തരവാദിത്തമില്ലെന്ന് അവതാരകന്‍

തിരുവനന്തപുരം: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 24 ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ സാഹസിക നീക്കവുമായി രാഹുൽ ഈശ്വർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിതവും വിചിത്രവുമായ നീക്കം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 24 ന്യൂസ് ചാനലില്‍ നടന്ന ചർച്ചക്കിടയില്‍ തോക്കെടുത്ത് സ്വന്തം തലയ്ക്ക് നേരെ പിടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഈ തോക്കെടുത്ത് രാഹുല്‍ ഈശ്വർ നമ്പൂതിരി എന്ന ഹിന്ദുവായ എന്റെ തലയില്‍ വെടിവെച്ചാല്‍ മുസ്ലീമായ ഹാഷ്മി മരിക്കില്ല’ എന്നായിരുന്നു തോക്ക് സ്വന്തം തലക്ക് നേരെ ചൂണ്ടിക്കൊണ്ട് രാഹുല്‍ ഈശ്വർ പറഞ്ഞത്. എന്നാല്‍ അവതാരകനായ ഹഷ്മി താജ് ഇബ്രാഹീം വിഷയത്തില്‍ ഇടപെടുകയുംm രാഹുലിന്റെ ഈ നടപടിയില്‍ ചാനലിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ഈ ഭാഗം വീഡിയോയിൽ നിന്ന് കട്ട് ചെയ്യുകയും യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ചർച്ചയില്‍ രാഹുല്‍ ഈശ്വറിനെ കൂടാതെ അർ എസ് ബാബു, ഓ അബ്ദുള്ള, പ്രശാന്ത് പത്മനാഭന്‍ എന്നിവരായിരുന്നു പങ്കെടുത്ത്. ഈ ചർച്ചയില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനിടയിലാണ് രാഹുല്‍ ഈശ്വർ തോക്ക് പുറത്തെടുത്തത്. തന്റെ ജീവിത ലക്ഷ്യവുമായി ഏറെ ബന്ധപ്പെട്ട വിഷയമായതിനാല്‍ കുറച്ച് സമയം തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു രാഹുല്‍ തുടങ്ങിയത്. ഭരണഘടന ശില്‍പ്പിയായ അംബേദ്കറും ആദ്യ പ്രധാനമന്ത്രി നെഹ്റു, വ്യത്യസ്ത സുപ്രീംകോടതി ജഡ്ജിമാർ, ഒരുപാട് ജഡ്ജിമാർ, ബി ജെ പി, കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം, സി പി എം തുടങ്ങിയ കക്ഷികളും താത്വികമായും യൂണിഫോം സിവില്‍ കോഡിന് അനുകൂലമാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

Also Read:അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം

‘സി പി എമ്മിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇ എം എസ് നമ്പൂതിരിപ്പാട് പണ്ട് യൂണിഫോം സിവില്‍ കോഡിനെ അനുകൂലിച്ച് സംസാരിച്ച വ്യക്തിയാണ്. ക്രിസ്ത്യന്‍ പള്ളികളിലെ പിതാക്കാന്മാരും ബി ജെ പിയെ പ്രോല്‍സാപ്പിക്കാനാണെങ്കിലും അതിനെ അനുകൂലിക്കുന്നു. എന്നാല്‍ മറുവശത്ത് യുണിഫോം സിവില്‍ കോഡ് കള്ളത്തരമാണെന്ന് പറഞ്ഞ ഒരൊറ്റ മനുഷ്യനെ ഉണ്ടായിരുന്നുള്ളു. അത് ആർ എസ് എസ് സർസംഘ് ചാലകായിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറാണ്. ഗുരുജി ഗോള്‍വാള്‍ക്കർ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ പാഠപുസ്തകത്തില്‍ മറ്റുമെങ്കില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യയില്‍ യഥാർത്ഥത്തില്‍ യൂണിഫോം സിവില്‍ കോഡ് ആവശ്യമില്ലെന്നാണ് ഗോള്‍വാള്‍ക്കർ പറയുന്നത്. യൂണിറ്റി എന്ന് പറയുന്നതും യൂണിഫോർമാലിറ്റി എന്ന് പറയുന്നതും രണ്ടും രണ്ടും കാര്യമാണ്. യൂണിഫോം സിവില്‍ കോഡ് എന്ന് പറയുന്നത് ഇന്ത്യക്ക് ആവശ്യമില്ലാത്ത ഒരു കാര്യമാണ്. ഇന്ത്യക്ക് ആവശ്യം ഹിന്ദു മുസ്ലിം സാഹോദര്യമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രകൃതിക്ക് ഏകരൂപകത ഇഷ്ടമല്ല. യൂണിഫോമിറ്റി രാജ്യത്തിന്റെ നാശത്തിന് കാരണമാവും. ഇന്ത്യയില്‍ എല്ലാ കാലത്തും ഒരുപാട് വൈവിധ്യം ഉണ്ട്. ഈ വൈവിധ്യത്തെ ദേശീയത എന്ന മാലയില്‍ ഒരുമിച്ച് ചേർക്കണം. യൂണിറ്റി വേറെ യൂണിഫോർമാലിറ്റി വേറെ. യൂണിറ്റി വേണം, യൂണിഫോർമാലിറ്റി വേണ്ട എന്നും ഗോള്‍വാള്‍ക്കർ പറഞ്ഞു. ഞാനടക്കമുള്ളവർ ഈ നിലപാടിനെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്’, രാഹുൽ ഈശ്വർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button