CinemaLatest NewsNewsEntertainment

രാജമൗലിയുടെ ആർ ആർ ആർ റിലീസ് തീയതി പുറത്തുവിട്ടു

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബർ 13ന് പ്രദർശനത്തിനെത്തും. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർ ആർ ആർ. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേരത്തെ റാം ചരണിന്റെയും ആലിയ ഭട്ടിന്റെയും അജയ് ദേവ്ഗണിന്റെയും മോഷൻ പോസ്റ്ററുകൾ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ചിത്രത്തിൽ സീത കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കൊമുരു ഭീം, അല്ലൂരി സീതാരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികളുടെ സാങ്കല്പിക കഥയാണ് ആർ ആർ ആർ. 450 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button