CinemaLatest NewsNewsIndiaEntertainment

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ അല്ലു അർജുൻ, നടിമാരായി ആലിയ ഭട്ടും കൃതിയും

ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. അല്ലു അർജുൻ ആണ് മികച്ച നടൻ. പുഷ്പ എന്ന സിനിമയിലെ പ്രകടനത്തിനാണ് അല്ലു അർജുൻ പുരസ്‌കാരത്തിന് അർഹനായത്. ആലിയ ഭട്ട്, കൃതി എന്നിവരാണ് മികച്ച നടിമാർ. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സ്വന്തമാക്കി. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button