Latest NewsCinemaNewsEntertainmentKollywood

‘തലൈവി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയലളിതയുടെ സിനിമ ജീവിതവും തുടർന്നുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും പ്രമേയമാക്കി വിജയേന്ദ്രന്റെ തിരക്കഥയിൽ എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണൗട്ട് ജയലളിതയായും അരവിന്ദ് സ്വാമി എംജിആറായും എത്തുന്നു.

ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്. ഇന്ന് പുറത്തുവിട്ട തലൈവി’യിലെ ആദ്യ ഗാനത്തിൽ സിനിമ നടിയായുള്ള കഥാപാത്രത്തെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജി വി പ്രകാശാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദൻ നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 26ന് പ്രദർശനത്തിനെത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button