KeralaLatest NewsNews

വൈഗയുടെ മരണത്തില്‍ ദുരൂഹത : ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ഉടന്‍

 

കാക്കനാട്: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രാസപരിശോധന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കുമെന്ന് സൂചന. കാക്കനാട്ടെ റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് ആന്തരികാവയങ്ങളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ ശേഖരിച്ച കരള്‍, വൃക്ക, വയര്‍, വന്‍കുടല്‍, ശ്വാസകോശ ഭാഗങ്ങളാണ് രാസപരിശോധനക്ക് അയച്ചത്.

Read Also : ലുലു മാളില്‍ തോക്കും വെടിയുണ്ടകളും; തോക്ക് കൈമാറേണ്ട നേതാക്കളുടെ വിവരങ്ങളുള്ള കത്ത്

കുട്ടിയുടെ ശരീരത്തിനുള്ളില്‍ വിഷം ചെന്നിരുന്നോ, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉറക്കഗുളികയുടെയോ സാന്നിദ്ധ്യമുണ്ടോ എന്നും പരിശോധിക്കും. അതേസമയം, ജീവനക്കാരുടെ അഭാവം പരിശോധന റിപ്പോര്‍ട്ട് വൈകാന്‍ കാരണമാകാനും സാധ്യതയുണ്ട്. കഴിഞ്ഞ 22 നാണ് മുട്ടാര്‍ പുഴയില്‍ നിന്ന് സനുമോഹന്റെ മകള്‍ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. സനുമോഹനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button