Latest NewsNewsIndia

ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി

ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി.ബുദ്ഗാമിലെ ഷാനിപോര ഖാന്‍ സാബ് ഗ്രാമത്തിലെ വനമേഖലയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പിസ്റ്റലും, അണ്ടര്‍ബാരല്‍ ഗ്രനേഡ് ലോഞ്ചറും, വെടിത്തിരകളും പിസ്റ്റല്‍ മാഗസിനുകളും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഖാന്‍ സാബ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button