
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ‘യൂത്ത് ഫോര്‍ കുമ്മനം’- കൂട്ടയോട്ടം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 4ന് തിരുമലയില്‍ നിന്ന് പൂജപ്പുരയിലേക്ക് നടക്കുന്ന കൂട്ടയോട്ടത്തിൽ പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കെടുക്കും. ദേശീയതലത്തിൽ വരെ ശ്രദ്ധയാകർഷിച്ച മണ്ഡലങ്ങളിൽ ഒന്നാണ് നേമം. കാവികോട്ടയായ നേമത്ത് ബിജെപി കളത്തിലിറക്കിയിരിക്കുന്നത് കുമ്മനം രാജശേഖരനെയാണ്. അതുകൊണ്ട് തന്നെ നേമത്ത് നടക്കുന്നത് ശക്തമായ ത്രികോണപോരാണ്.
Read Also: മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടു വരുമെന്ന് തോന്നുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരത്ത് വേറിട്ട പ്രചാരണ രീതിയിലേക്ക് ബിജെപി നീങ്ങുമ്പോൾ ആശങ്കയിലാകുന്നത് ഇടത്- വലത് മുന്നണികളാണ്. അതിനൊരു ഉത്തമ ഉദാഹരണമാണ് ‘യൂത്ത് ഫോര്‍ കുമ്മനം. പ്രമുഖർ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിൽ തലസ്ഥാന നഗരം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Post Your Comments