Latest NewsNewsKuwaitGulfCrime

അനധികൃതമായി മദ്യ നിര്‍മാണം; പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജഹ്റയിലെ ഫാമില്‍ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയുണ്ടായത്.

പ്രാദേശികമായി നിര്‍മിച്ചതും ഇറക്കുമതി ചെയ്തതും അടക്കം നൂറുകണക്കിന് ബോട്ടില്‍ മദ്യം അധികൃതര്‍ കണ്ടെത്തി പിടികൂടിയിരിക്കുന്നു. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അസംസ്‍കൃത വസ്‍തുക്കളും കണ്ടെത്തിയിരിക്കുകയാണ്. അറസ്റ്റിലായ വ്യക്തിയെയും പിടികൂടിയ സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആള്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button