Latest NewsNewsIndia

ജോലിക്കാരിയുമായി ഭർത്താവ് പ്രണയത്തിൽ; ബന്ധം എതിർത്തതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് പരാതിയുമായി ഭാര്യ

അഹമ്മദാബാദ്: ജോലിക്കാരിയുമായി അടുത്തിലായ ഭർത്താവ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ. അഹമ്മദാബാദിലാണ് സംഭവം. അൽക്കാ വ്യാസ് എന്ന യുവതിയാണ് ഭർത്താവ് മുകേഷ് വ്യാസിനും വീട്ടിലെ ജോലിക്കാരിയായ ഹെതലിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. നികോൽ പോലീസ് സ്റ്റേഷനിലാണ് അൽക്ക പരാതി നൽകിയത്.

Read Also: ‘നേമത്തുകാര്‍ക്ക് തീരുമാനിക്കാം എം.എല്‍.എ ആണോ അതോ ഭരണപക്ഷത്ത് ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്’; നടൻ ബൈജു

മകനെ ഗർഭം ധരിച്ച സമയത്താണ് ഭർത്താവ് വീട്ടു ജോലിക്കാരിയുമായി അടുപ്പത്തിലായത്. ജോലിക്കാരിയുമായി അടുപ്പത്തിലായതോടെ ഭർത്താവ് തന്നോട് മാനസികമായി അകലാൻ തുടങ്ങിയെന്നും അവിഹിതം ചോദ്യം ചെയ്തതോടെ തന്നെ ഉപദ്രവിക്കാൻ ആരംഭിച്ചുവെന്നും ഇവർ പരാതിയിൽ പറയുന്നു. വീട്ടു ജോലിക്കാരിയുമായി ചേർന്ന് മാനസികമായും ശാരീരികമായും ഭർത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

അവിഹിത ബന്ധത്തെ എതിർത്തപ്പോൾ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും ബന്ധം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. വീട്ടിൽ നിന്നും ബലപ്രയോഗത്തിലൂടെ തന്നെ ഭർത്താവ് പുറത്താക്കിയെന്നും മക്കളെ പോലും കാണാൻ അനുവദിക്കുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Read Also: പിണറായി വിജയനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നു; ആരോപണവുമായി കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button