KeralaLatest NewsNews

തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പുര്‍ത്തിയായി; ലോക്‌നാഥ് ബെഹ്‌റ

നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും 24 മണിക്കൂറും ജാഗ്രത പുലര്‍ത്തും.

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പുര്‍ത്തിയായതായി സംസഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ സ്‌റ്റേഷനുകളെ 142 ഇലക്ഷന്‍ സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന്ത്.. ഇത് ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. 24788 സ്‌പെഷ്യല്‍ പൊലീസുകാരടക്കം 59292 പേരാണ് സുരക്ഷയൊരുക്കുന്നത്. 4405 സബ് ഇന്‍സ്‌പെക്ടര്‍മാരും 784 ഇന്‍സ്‌പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘തോമസ് ഐസക്കിന്‍റെ ആനസവാരി പിണറായി അവസാനിപ്പിച്ചു, ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’ ; ചെന്നിത്തല

എന്നാൽ കേന്ദ്രസേനാ വിഭാഗത്തില്‍ നിന്നുള്ള 140 കമ്ബനി സേന കേളത്തിലുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ ഓഫിസര്‍, എന്നിവരുള്‍പ്പെടുന്ന 34504 ഉദ്യോഗസ്ഥര്‍ ഉണ്ട്. പോളിങ് ബൂത്തുകളുള്ള 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച്‌ 1694 ഗ്രൂപ് പട്രോള്‍ ടീമുകള്‍ ഉണ്ടാകും. നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും 24 മണിക്കൂറും ജാഗ്രത പുലര്‍ത്തും. അതിര്‍ത്തി ജില്ലകളില്‍ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയാന്‍ 152 സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിച്ചു. പൊലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Post Your Comments


Back to top button