KeralaLatest NewsNews

ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യാം: പ്രവർത്തകർക്ക് നിർദ്ദേശം നൽകി ബിജെപി

പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയാണ് ഹരിദാസ്. ഇതോടെയാണ് സി.ഒ.ടി നസീറിനെ പിന്തുണക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

തലശ്ശേരി: ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യാമെന്ന നിർദ്ദേശവുമായി ബിജെപി നേതൃത്വം. സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയിലാണ് ബി.ജെ.പി നേതൃത്വം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ വോട്ടു ചെയ്യരുതെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി പുതിയ തീരുമാനമെടുത്തത്. ബി.ജെ.പി പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കുറ്റപ്പെടുത്തി. അതിനാലാണ് ഇരുമുന്നണികള്‍ക്കും എതിരായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നസീറിനെ കൂടാതെ എല്‍.ഡി.എഫ്, യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും രണ്ട് സ്വതന്ത്രരുമാണ് തലശ്ശേരിയില്‍ മത്സരരംഗത്തുള്ളത്. മനസാക്ഷിവോട്ടു ചെയ്യാനും നോട്ടയ്ക്ക് വോട്ടുചെയ്യാനും നിര്‍ദേശിക്കുന്നത് വിമര്‍ശനത്തിനിടയാക്കുമെന്ന അഭിപ്രായം ബി.ജെ.പി.യിലുണ്ടായി. തുടര്‍ന്നാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരായി വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്.

Read Also: യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കൂടോത്രം ചെയ്ത മുട്ടയും നാരങ്ങയും വച്ചതായി പരാതി

നാമനിര്‍ദ്ദേശ പത്രികയില്‍ ബി.ജെ.പി അദ്ധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനെ തുടര്‍ന്നാണ് തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയിയുടെ പത്രികയും തള്ളിയിരുന്നു. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയാണ് ഹരിദാസ്. ഇതോടെയാണ് സി.ഒ.ടി നസീറിനെ പിന്തുണക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. എന്നാല്‍ ആദ്യം ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ച അദ്ദേഹം പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016ല്‍ 22,125 വോട്ടാണ് ഈ മണ്ഡലത്തില്‍ ബി.ജെ.പി നേടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button