Latest NewsNewsIndia

വോട്ടര്‍മാര്‍ 90 പേർ മാത്രം; വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ട്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഗുവാഹത്തി: പോളിംഗ് ബൂത്തിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അസമിലെ ദിമ ഹസാവോ ജില്ലയിലുള്ള 107(എ) ഖോട്‌ലിർ എൽ.പി.സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ക്രമക്കേട് നടത്തിയ അഞ്ചു ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തത്.

Read Also: കോവിഡ് വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിലാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജരിവാൾ

90 വോട്ടർമാർ മാത്രമായിരുന്നു ബൂത്തിൽ ആകെ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 171 വോട്ടുകൾ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ഏപ്രിൽ ഒന്നിനാണ് മണ്ഡലത്തിൽ പോളിംഗ് നടന്നത്. വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലായിരുന്നു ബൂത്തിൽ പോളിംഗ് നടത്തിയത്.

ബൂത്തിൽ വീണ്ടും പോളിംഗ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷനെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: ചലച്ചിത്ര വിതരണ രംഗത്തേയ്ക്ക് ആൻ്റണി പെരുമ്പാവൂർ; ആശിർവാദ് റിലീസ് ആദ്യം എത്തിക്കുന്നത് ‘കർണൻ’

shortlink

Related Articles

Post Your Comments

Related Articles


Back to top button