KeralaCricketLatest NewsNewsSports

‘എനിക്ക് ധോണിയാകണ്ട, സഞ്ജു സാംസൺ ആയാൽ മതി’; തുറന്ന് പറഞ്ഞ് താരം

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പോലെയാകാന്‍ ആർക്കും സാധിക്കില്ലെന്ന് ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. ധോണിയെ പോലെ ആകാൻ ശ്രമിച്ചിട്ടില്ലെന്നും സഞ്ജു അയിട്ട് തന്നെ തനിക്ക് ഇരിക്കാനാണ് ഇഷ്ടമെന്നും സഞ്ജു വ്യക്തമാക്കി.

‘ആര്‍ക്കെങ്കിലും ധോണിയെ പോലെയാകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഞാനായിരിക്കുന്നതാണ് ഇഷ്ടം. എനിക്ക് സഞ്ജു സാംസണായാല്‍ മതി. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്’ സഞ്ജു പറഞ്ഞു.

Also Read:അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ; നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിനെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ആക്കിയത്. ടീമിലെ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറുടെ അഭാവം സഞ്ജുവിന് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. പരിക്ക് മൂലമാണ് ആർച്ചർ സീസണിൽ നിന്നും പിന്മാറിയിരിക്കുന്നത്. ജോഫ്രാ അര്‍ച്ചര്‍ സീസണില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ക്രിസ് മോറിസിന് ആ നഷ്ടം കൂടി നികത്തുന്ന പ്രകടനം പുറത്തെടുക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button