KeralaLatest NewsNews

ചെന്നിത്തലയുടേത് മികച്ച പ്രകടനം, മാധ്യമങ്ങൾ അദ്ദേഹത്തെ അവഗണിക്കുകയും കോമാളിയായി ചിത്രീകരിക്കുകയും ചെയ്തു; ജോയ്​ മാത്യൂ

കോഴിക്കോട് ​: പ്രതിപക്ഷ​ നേതാവ്​ എന്ന നിലയില്‍ രമേശ്​ ചെന്നിത്തല ഏറ്റവും മികച്ച പ്രകടനമാണ്​ നടത്തിയതെന്ന് നടനും സാംസ്​കാരിക പ്രവര്‍ത്തകനുമായ ജോയ്​ മാത്യൂ. ആഴക്കടല്‍ കരാര്‍, ബ്രൂവറി അടക്കമുള്ള 14ഓളം കാര്യങ്ങളില്‍ ചെന്നിത്തലയ്ക്ക് മുമ്പിൽ സര്‍ക്കാരിന്​ പിന്തിരിഞ്ഞ്​ ഓടേണ്ടി വന്നെന്നും ജോയ്​ മാത്യൂ പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ്​ ഭരണകാലത്ത്​ എല്‍ഡിഎഫിന്​ ഇതുപോലെ ഒരു വിഷയവും ഉയര്‍ത്താനായില്ല. ചെന്നിത്തലയെ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും കോമാളിയായി ചിത്രീകരിച്ചെന്നും ജോയ്​ മാത്യൂ കൂട്ടിച്ചേർത്തു.

Read Also  :  സ്‌കൂള്‍ യൂണിഫോമുകള്‍ക്കും ബാഗുകള്‍ക്കും ഉള്ള പണം ജനങ്ങളുടെ അക്കൗണ്ടില്‍ ഇടുന്നു, നൂതന പദ്ധതിയുമായി യോഗി സര്‍ക്കാര്‍

അതുപോലെ തന്നെ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ്​ രാഹുല്‍ ഗാന്ധിയാണെന്നും ജോയ്​ മാത്യൂ പറഞ്ഞു. മനുഷ്യനന്മക്കായും പുരോഗമന ആശയങ്ങള്‍ക്കായും പ്രവര്‍ത്തിക്കുന്നവരാണ്​ ഇടതുപക്ഷമെന്നും കേരളത്തി​ലെ കമ്യൂണിസ്റ്റ്​ പാര്‍ട്ടികള്‍ ഈ ദൗത്യം ചെയ്യുന്നില്ലെന്നും ജോയ്​മാത്യൂ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button