Latest NewsIndiaNews

സ്‌കൂള്‍ യൂണിഫോമുകള്‍ക്കും ബാഗുകള്‍ക്കും ഉള്ള പണം ജനങ്ങളുടെ അക്കൗണ്ടില്‍ ഇടുന്നു, നൂതന പദ്ധതിയുമായി യോഗി സര്‍ക്കാര്‍

മീററ്റ്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്‌കൂള്‍ യൂണിഫോമുകള്‍ക്കും ബാഗുകള്‍ക്കും ഷൂസുകള്‍ക്കുമുള്ള പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാനൊരുങ്ങുകയാണ് യു.പി സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലേയ്ക്കായി സമയത്ത് പണം നല്‍കിയിട്ടും എല്ലാ വര്‍ഷവും നടപടികളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ ഒരോ ഗുണഭോക്താവിന്റെയും അക്കൗണ്ടിലേക്ക് 1,100 രൂപ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Read Also : വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; വി മുരളീധരന്‍

യുണിഫോമുകളും ബാഗുകളും ഷൂസുകളും വാങ്ങാന്‍ നിശ്ചിത തുക ഓരോ ഗുണഭോക്താവിന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതില്‍ അടിസ്ഥാന ശിക്ഷണ വിഭാഗത്തിന്റെ പരസ്പര ധാരണയെ തുടര്‍ന്ന് നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് അയച്ചുവെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രേണുക കുമാര്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് യൂണിഫോമിന് 600 രൂപയും ബാഗ്, ഷൂസ്, സോക്സ്, സ്വെറ്റര്‍ എന്നിവയ്ക്കായി 500 രൂപയും നല്‍കുമെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

ആനുകൂല്യങ്ങളുടെ നേരിട്ടുള്ള കൈമാറ്റം വഴി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് പണം നല്‍കും. എല്ലാ വര്‍ഷവും സംസ്ഥാനത്തെ 1.6 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കുന്നുണ്ട്. സര്‍ക്കാരിനും ടെന്‍ഡര്‍ ലഭിക്കുന്ന വ്യക്തികള്‍ക്കുമാണ് സംഭരണത്തിന്റെ ഉത്തരാവാദിത്വം. ഇക്കാര്യത്തിലുണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് ലഭിക്കുന്ന പരാതികളാണ് പണം നേരിട്ടു നല്‍കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. കാലതാമസം ഒഴിവാക്കുന്നതിനൊപ്പം ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കയും ഇതുവഴി പരിഹരിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button