COVID 19Latest NewsNewsGulfOman

ഒമാനിൽ കോവിഡ് ബാധിച്ച് 10 മരണം കൂടി

മസ്‌കറ്റ്: കൊറോണ വൈറസ് രോഗം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,722 ആയി ഉയർന്നിരിക്കുന്നു. 1,64,274 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

862 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 1,47,539 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുണ്ടായി . ഇവരടക്കം 606 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 189 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button